കണ്ണൂരിലേക്ക് മാറ്റണം; വിയ്യൂര്‍ ജയിലില്‍ കൊടി സുനിയുടെ നിരാഹാര സമരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 07:26 PM  |  

Last Updated: 28th September 2021 07:26 PM  |   A+A-   |  

kodi_suni

കൊടി സുനി/ഫയല്‍

 

വിയ്യൂര്‍: കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി ജയിലില്‍ നിരാഹാര സമരം നടത്തി. ഞായറാഴ്ച രാത്രി മുതല്‍ ഇന്ന് രാവിലെ വരെയായിരുന്നു കൊടി സുനിയുടെ നിരാഹാരം. വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു നിരാഹാര സമരത്തിന്റെ ആവശ്യം. വിയ്യൂരില്‍ അതിസുരക്ഷാ ജയിലിലാണ് സുനിയുള്ളത്.

വിയ്യൂര്‍ ജയിലില്‍ വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഇവിടെ പുറത്തിറങ്ങി വ്യായാമം ചെയ്യാനോ മറ്റുള്ള തടവുകാരേപ്പോലെ പുറത്തിറങ്ങി ജോലി ചെയ്യാനോ സാധിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു നിരാഹാരം. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന കൊടി സുനിയുടെ അപേക്ഷ നേരത്തെ ഡിജിപി തള്ളിയിരുന്നു. ജയില്‍ മാറ്റം ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് കൊടി സുനിയുടെ നീക്കം.

സമരം ഫലം കാണാതെ വന്നതോടെ ഇന്ന് ഉച്ചയോടെ സുനി നിരാഹാരം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. രാത്രി ഭക്ഷണം സെല്ലിലേക്ക് വാങ്ങുകയു ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.