പരിശോധന നടത്തിയ ശേഷം ആളുകള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റുമോ?; ഇല്ലെങ്കില്‍ പറയും ജാടയാണെന്ന്; സുധാകരനെ ന്യായീകരിച്ച് വിഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 01:08 PM  |  

Last Updated: 28th September 2021 01:08 PM  |   A+A-   |  

k_s

കെ സുധാകരനൊപ്പം സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍

 

തിരുവന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം കെ സുധാകരന്റെ ഫോട്ടോ വന്നതില്‍ അസ്വഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ നേതാക്കള്‍ ആകുമ്പോള്‍ പരിശോധന നടത്തിയിട്ട് ആളുകള്‍ക്കൊപ്പം ഫോട്ടോ എടുക്കുക എന്നത് പ്രായോഗികമല്ലെന്ന് സതീശന്‍ പറഞ്ഞു.

നിരന്തരമായി യാത്ര ചെയ്യുന്ന ഒരാളാണ് താന്‍. എവിടെയെല്ലാം വച്ച് ആളുകള്‍ തന്നോട് നിന്ന് ഫോട്ടോ എടുക്കാറുണ്ട്. വിവാഹത്തിന് പോയാല്‍ വധുവരന്‍മാര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നു. ആ സമയത്ത് തൊട്ടടുത്ത് നില്‍ക്കുന്ന ആളും ഫോട്ടോ എടുക്കുന്നു, പരിശോധനയൊക്കെ നടത്തിയിട്ടാണോ ഫോണ്‍ എടുക്കുന്നത്. എടുക്കണ്ടാ എന്ന് പറഞ്ഞാല്‍ പറയും ഇയാള്‍ ഭയങ്കര ജാടയാണെന്ന് . ചിലര്‍ ചേര്‍ന്നുനില്‍ക്കും, കെട്ടിപ്പിടിക്കും. ഗൗരവത്തില്‍ നില്‍ക്കേണ്ടന്ന് കരുതി ചിരിച്ചുകൊടുക്കുകയും ചെയ്യും. 

പിറ്റേദിവസം ഇയാള്‍ ഏതെങ്കിലും തട്ടിപ്പുകേസിലോ പെണ്‍കേസിലോ പെട്ടാല്‍ മാധ്യമങ്ങള്‍ ഈ ഫോട്ടോ കാണിച്ച് വലിയ അടുപ്പമെന്നാണ് പറയും. അതിന് എന്ത് ചെയ്യാന്‍ കഴിയും. ഇത് കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയക്കാര്‍ക്കും സംഭവിക്കുന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു.