കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടു ; റിട്ടയേഡ് എസ്‌ഐ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 08:52 AM  |  

Last Updated: 28th September 2021 08:52 AM  |   A+A-   |  

obscene pictures

പ്രതീകാത്മകചിത്രം

 

പാലക്കാട് : കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ടയേഡ് എസ്‌ഐ അറസ്റ്റില്‍. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം കുടുങ്ങിയത്. 

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടേയും വിവരങ്ങള്‍ ഇന്റര്‍ പോളും സൈബര്‍ ഡോമും പൊലീസിന് കൈമാറിയിരുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട രാജശേഖരനെ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ കീഴില്‍ സ്‌പെഷല്‍ ടീം രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ 59 ഇടങ്ങളിലായി പൊലീസ് പരിശോധന നടത്തി.

ഇതില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 ലാപ്‌ടോടും 10 മൊബൈല്‍ ഫോണും നാല് നെറ്റ് സെറ്ററുകളും പിടികൂടി.പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിദഗ്ധ പരിശോധനക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു.