സ്‌കൂള്‍ തുറക്കല്‍; അധ്യാപക, യുവജന, വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 07:02 PM  |  

Last Updated: 29th September 2021 07:34 PM  |   A+A-   |  

v_sivankutty

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

 

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി അധ്യാപക, വിദ്യാര്‍ഥി, യുവജന, തൊഴിലാളി സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക.

സെപ്റ്റംബര്‍ 30 വ്യാഴാഴ്ച രാവിലെ 10 30 ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗം ചേരും. കെഎസ്ടിഎ, കെപിഎസ്ടിഎ, എകെഎസ്ടിയു, കെഎസ്ടിയു, കെഎസ്ടിസി, കെഎഎംഎ, എന്‍ടിയു എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. അന്നേദിവസം ഉച്ചയ്ക്ക് 2 30 ന് മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകുന്നേരം 4 മണിക്ക് യുവജനസംഘടനകളുടെ യോഗം ചേരും. ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം. 3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് ഡിഡിഇ, ആര്‍ഡിഡി,എഡിഇഎന്നിവരുടെ യോഗമുണ്ടാകും.

ഒക്ടോബര്‍ 3 ഞായറാഴ്ച 11.30 ന് ഡിഇഒമാരുടെയും എഇഒമാരുടെയും യോഗം നടക്കും. ഒക്ടോബര്‍ നാലിനോ അഞ്ചിനോ ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കും. പെട്ടെന്ന് വിളിച്ചു ചേര്‍ക്കേണ്ടി വന്നതിനാല്‍ ഓണ്‍ലൈനില്‍ ആകും യോഗം ചേരുക. യോഗത്തിന്റെ ലിങ്ക് ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.