വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ 14 കാരി രാവിലെ തോട്ടത്തില്‍ മരിച്ച നിലയില്‍ ; ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 01:29 PM  |  

Last Updated: 29th September 2021 01:29 PM  |   A+A-   |  

14-year-old girl found dead; Mystery

പ്രതീകാത്മക ചിത്രം

 

കട്ടപ്പന : ഇടുക്കി കട്ടപ്പനയില്‍ ഇതരസംസ്ഥാനക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടം തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ പതിനാലുകാരിയാണ് മരിച്ചത്. 

മേട്ടുക്കുഴിയിലെ ഏലത്തോട്ടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും ജോലി തേടി ഇവിടെയെത്തിയത്.

രാത്രി വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയെ രാവിലെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം വീടിന് സമീപത്തു നിന്നും കണ്ടെത്തിയത്. 

കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.