15 കാരിയെ ബലാത്സം​ഗം ചെയ്ത് ഗ‍ർഭിണിയാക്കി ;  പ്രതിക്ക് മരണം വരെ കഠിനതടവ് ;  75,000 രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 07:59 PM  |  

Last Updated: 29th September 2021 07:59 PM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് ​ഗ‍ർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ്  ശിക്ഷ. തിരുവനന്തപുരം അതിവേ​ഗ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്. 

ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി  പോക്സോ വകുപ്പുകൾ പ്രകാരം മരണം വരെ തടവിന് ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ 75,000 രൂപ പിഴശിക്ഷയും കോടതി ചുമത്തി. 

2019 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.