തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം ; പ്രതി വിഷം കഴിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 01:15 PM  |  

Last Updated: 29th September 2021 01:15 PM  |   A+A-   |  

Attempt to set fire to woman in Thiruvananthapuram

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. 

സഹോദരഭാര്യ പണിമൂല സ്വദേശിനി വൃന്ദയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതി സുബിന്‍ലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുബിന്‍ ലാലിനെ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്.