ആള്‍മാറാട്ടം, വഞ്ചനാക്കുറ്റം; സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 06:48 AM  |  

Last Updated: 29th September 2021 06:48 AM  |   A+A-   |  

Sessy Xavier, fake advocate

സെസി സേവ്യര്‍

 

ആലപ്പുഴ: ആലപ്പുഴ കോടതിയില്‍ ആള്‍മാറാട്ടം നടത്തിയ വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും സെസി ഇതുവരെ കീഴടങ്ങാൻ തയാറാകാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ്. നേരത്തെ സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. 

ആള്‍മാറാട്ടം, വഞ്ചനാക്കുറ്റം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് സെസിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായും സെസി പ്രവർത്തിച്ചിട്ടുണ്ട്. വ്യാജ രേഖകൾ കാണിച്ചാണ് അംഗത്വമെടുത്തതെന്നും അഭിഭാഷകയായി പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി.എന്നാൽ സെസി ഇതുവരെ കീഴടങ്ങാൻ തയാറായിട്ടില്ല.