കോഴിക്കോട്ട് രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം; ആന്റിബോഡി കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 02:26 PM  |  

Last Updated: 29th September 2021 02:26 PM  |   A+A-   |  

nipah antibodies found in bat samples

ഫയല്‍ ചിത്രം


തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിന്നു പിടികൂടിയ രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല്‍ ആണെന്ന് അനുമാനിക്കാവുന്നതാണ്, പഠനത്തിലെ കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പ്രദേശത്തുനിന്നു പിടികൂടിയ വവ്വാലുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് നിപയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിന് വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ നിപ ഭീതി ഒഴിഞ്ഞിട്ടുണ്ട്. നിപ ബാധയുണ്ടായയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരിലും വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.