രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 07:12 AM  |  

Last Updated: 29th September 2021 07:12 AM  |   A+A-   |  

rahul gandhi

കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധി

 

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മലപ്പുറം,​ കോഴിക്കോട് ജില്ലകളിലെത്തും. രാവിലെ 8.30ന് കരിപ്പൂരിലിറങ്ങുന്ന അദ്ദേഹം ഉച്ചക്കുശേഷം വിവിധ പരിപാടികളിൽ പങ്കെടുക്കും. 

രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡന്റ് കെ സുധാകരനും വിമാനത്താവളത്തിലെത്തും. തുടർന്ന് കടവ് റിസോർട്ടിൽ വച്ച് ഇരുവരും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം വരുന്നുണ്ട്. അദേഹവും ചർച്ചയിൽ പങ്കെടുക്കും. 

മലപ്പുറം കാളികാവിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരുവമ്പാടിയിൽ മുതിർന്ന പൗരന്മാർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മർക്കസ് നോളജ് സിറ്റിയിൽ സ്കൂളിന് തറക്കല്ലിടൽ തുടങ്ങിയവയാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾ. നാളെ രാവിലെ 9.30ന് കരിപ്പൂർ വഴി ഡൽഹിയിലേക്ക് തിരിക്കും.