കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 12:32 PM  |  

Last Updated: 29th September 2021 12:32 PM  |   A+A-   |  

transgender

ശ്രദ്ധ

 

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് പോണേക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണൈന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ പുലര്‍ച്ചയോടെ പുറത്ത് പോയി വന്നപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കതക് തുറക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാത്തതോടെ തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.