സ്‌കൂള്‍ ശുചീകരണം ഒക്ടോബര്‍ 20 മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 08:49 PM  |  

Last Updated: 30th September 2021 08:49 PM  |   A+A-   |  

Schools re-open

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സ്‌കൂളുകളിലെ ശുചീകരണം ഒക്ടോബര്‍ 20ന് ആരംഭിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പത്തു ദിവസം കൊണ്ട് ശുചീകരണം പൂര്‍ത്തിയാക്കും. ശുചീകരണത്തിനായി ജനകീയ സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ ശുചീകരിക്കുന്നതിനായി രാഷ്ട്രീയ, സന്നദ്ധ സംഘനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം അഭ്യര്‍ഥിക്കും. തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിനായി സ്‌കൂളുകളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. നവംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നു മുതല്‍ ഏഴു വരെ ക്ലാസും 10,11 ക്ലാസുകളുമാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്.