പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി ; എസ്എച്ച്ഒ മുതല്‍ ഡിജിപി വരെ പങ്കെടുക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 01:14 PM  |  

Last Updated: 30th September 2021 01:14 PM  |   A+A-   |  

pinarayi vijayan with dgp

മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ / ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. അടുത്ത ഞായറാഴ്ചയാണ് യോഗം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുതല്‍ പൊലീസ് മേധാവി വരെ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. വാർഷികയോ​ഗമെന്നാണ് ഔദ്യോ​ഗിക വിശദീകരണം. 

സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് മുഖ്യമന്ത്രി രാവിലെ അഭിപ്രായപ്പെട്ടിരുന്നു.പരിശീലനം പൂര്‍ത്തിയാക്കിയ 2362 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. 

ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പൊലീസ് സേന. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അതുകൊണ്ടുതന്നെ ജനപക്ഷത്ത് നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യനിര്‍വഹണം നടത്തേണ്ടത്. സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുമ്പോള്‍ പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് ഓര്‍ക്കണമെന്നും, നവകേരളം ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.