മോന്‍സന്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ്

മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മോന്‍സനുമായി അടുത്തബന്ധം പുലര്‍ത്തിയിട്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് മാത്രമാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.
കെ സുധാകരനൊപ്പം മോന്‍സന്‍ മാവുങ്കല്‍ / ഫെയ്‌സ്ബുക്ക് ചിത്രം
കെ സുധാകരനൊപ്പം മോന്‍സന്‍ മാവുങ്കല്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് പാര്‍ട്ടി വക്താക്കള്‍ക്ക് കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും മോന്‍സനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നിരന്തരമായി കെ സുധാകരന്റെ പേര് നിരന്തരം വലിച്ചിഴയ്ക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ പാര്‍ട്ടി വക്താക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്.

മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മോന്‍സനുമായി അടുത്തബന്ധം പുലര്‍ത്തിയിട്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് മാത്രമാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇത് വിഷയം പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനാണെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. മോന്‍സനെതിരെ സുധാകരന്‍ നിയമനടപടി സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നും നേതൃത്വം പറയുന്നു. ഇന്നുമുതല്‍ മോന്‍സനുമായി ബന്ധപ്പെട്ട ചാനല്‍  ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാകില്ല

മോന്‍സന്‍ വിഷയത്തില്‍ സുധാകരനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ തുറന്നടിച്ചിരുന്നു. ജാഗ്രതക്കുറവ് ഉണ്ടായെന്ന് ബെന്നി ബഹന്നാന്‍ പറഞ്ഞു. എന്നാല്‍ ബെന്നിയുടെ പ്രതികരണം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com