പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പ്രതിക്ക് മരണം വരെ കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 03:19 PM  |  

Last Updated: 30th September 2021 03:19 PM  |   A+A-   |  

Speedy court

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് മരണം വരെ കഠിനതടവ്. ചെങ്കല്‍ മരിയാപുരം സ്വദേശി  ഷിജുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്.

ജഡ്ജി ആര്‍ ജയകൃഷ്ണനാണ് പ്രതിക്ക് ജീവിതാവസാനം വരെ ശിക്ഷവിധിച്ചത്. 75,000 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി വ്യക്തമാക്കി.  2109 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടിന് സമീപത്ത് മരപ്പണിക്ക് വന്നയാളായിരുന്നു പ്രതി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ പ്രതി വീട്ടിനുള്ളില്‍ കടക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരോട് പറയുകയും ചെയ്തില്ല. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് ബലാത്സംഗത്തിനിരയായ വിവരം പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൂജപ്പുര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.