സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; 25 ദിവസത്തിനിടെ 1200 രൂപ കുറഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 10:06 AM  |  

Last Updated: 30th September 2021 10:06 AM  |   A+A-   |  

gold price IN KERALA

ഫയല്‍ ചിത്രം

 

കൊച്ചി: സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 34,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 15 രൂപ കുറഞ്ഞു. 4305 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു. നാലിന് 35,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്. 

ഈ മാസത്തിന്റെ തുടക്കത്തിൽ വില ഉയർന്നതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വില പടിപടിയായി താഴുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് വീണ്ടും വില കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്.