ലോക്‌നാഥ് ബെഹറ അവധിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 10:40 AM  |  

Last Updated: 30th September 2021 10:40 AM  |   A+A-   |  

loknath behra

ലോക്‌നാഥ് ബെഹറ/ഫയല്‍

 

കൊച്ചി: കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹറ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. ബെഹ്‌റ സ്വദേശമായ ഒഡിഷയിലേക്കു പോവുമെന്നാണ് അറിയുന്നത്.

സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോന്‍സന്‍ മാവുങ്കലുമായി ബെഹറയ്ക്കു ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് അവധി. മോന്‍സനൊപ്പം ബെഹറയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോന്‍സന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത് ബെഹറയുടെ നിര്‍ദേശപ്രകാരമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം മോന്‍സനുമായി ബന്ധമൊന്നുമില്ലെന്നാണ് ബെഹറയുടെ വിശദീകരണം. മോന്‍സന്‍ തട്ടിപ്പുകാരനെന്നു ബെഹറ മുന്നറിയിപ്പു നല്‍കിയതായി പ്രവാസി മലയാളി ഫെഡറേഷന്‍ നേതാവ് അനിത പുല്ലയില്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.