4 കോടി എത്തിക്കാന്‍ സഹായിക്കണം; തനിക്കെതിരെ കേസ് കൊടത്തയാളെ വിരട്ടണം; മോന്‍സന്റെ ഫോണ്‍ കോള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 10:08 PM  |  

Last Updated: 30th September 2021 10:08 PM  |   A+A-   |  

monson

മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം: ഐജി ലക്ഷ്മണയോട് എന്നവകാശപ്പെട്ട് മോന്‍സന്‍ ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്. 4 കോടി രൂപ ഹൈദരാബാദില്‍ എത്തിക്കാന്‍ സഹായിക്കണമെന്നാണ് മോന്‍സന്‍ ആവശ്യപ്പെടുന്നത്. തനിക്കെതിരെ കേസ് കൊടുത്തയാളെ വിരട്ടണമെന്നും മോന്‍സന്‍ ഫോണില്‍ ആവശ്യപ്പെടുന്നു. ചിലര്‍ക്ക് സംശയമുണ്ടെന്നും സംശയമുള്ളവരെ സീക്ഷിക്കണമെന്നും ഫോണില്‍ മറുവശത്തുള്ളയാള്‍ മോന്‍സനോട് പറയുന്നുണ്ട്. കാര്യങ്ങള്‍ പൊലീസ് മേധാവിയോട് നേരിട്ട് സംസാരിക്കണമെന്നും മോന്‍സന്‍ പറയുന്നു.

അതേസമയം, മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ രണ്ടുവരെയാണ് കസ്റ്റഡി നീട്ടിയത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന െ്രെകംബ്രാഞ്ചിന്റെ അപേക്ഷ എറണാകുളം എസിജെഎം കോടതി അംഗീകരിക്കുകയായിരുന്നു.

അതിനിടെ, മോന്‍സന്‍ മാവുങ്കലിനെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് െ്രെകംബ്രാഞ്ച്  എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.സംസ്‌കാര ചാനലിന്റെ പേരില്‍ നടത്തിയ തട്ടിപ്പിനാണ് നാലാമത്തെ കേസ് എടുത്തത്. ചാനല്‍ ചെയര്‍മാന്‍ എന്ന വ്യാജ അവകാശവാദം ഉന്നയിച്ച് തട്ടിപ്പിന് ശ്രമിച്ചുവെന്ന് കാണിച്ച് ചാനലിന്റെ ഉടമസ്ഥരാണ് പരാതി നല്‍കിയതെന്നും ശ്രീജിത്ത് പറഞ്ഞു.