സ്കൂൾ തുറക്കൽ : മുന്നൊരുക്കങ്ങളുമായി സർക്കാർ ; അധ്യാപക, യുവജന സംഘടനകളുടെ യോ​ഗം ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 05:54 AM  |  

Last Updated: 30th September 2021 06:34 AM  |   A+A-   |  

students

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സ്കൂൾ തുറക്കലിന് മുന്നോടിയായി സംസ്ഥാന സ‍ർക്കാർ വിളിച്ചുചേർത്ത അധ്യാപക, യുവജന സംഘടനകളുടെ യോ​ഗം ഇന്ന് നടക്കും. രാവിലെ പത്തരക്ക് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതിയുടെ  ഭാഗമായി അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും. 

കെഎസ്ടിഎ, കെപിഎസ്ടിഎ, എകെഎസ്ടിയു, കെഎസ്ടിയു, കെഎസ്ടിസി, കെഎഎംഎ, എന്‍ടിയു എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. മറ്റ് അധ്യാപക സംഘടനകളുമായി ഉച്ചയ്ക്ക് രണ്ടരക്ക് ചർച്ച നടത്തും. വൈകീട്ട് നാലു മണിക്ക് യുവജന സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. 

ശനിയാഴ്ച രാവിലെ വിദ്യാർത്ഥി സംഘടനാ യോഗവും  ഉച്ചയ്ക്ക് സ്കൂൾ തൊഴിലാളി സംഘടനാ യോഗവും നടക്കും. ശനിയാഴ്ച്ച വൈകിട്ട് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ചേരും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സർക്കാർ വിളിച്ചിട്ടുണ്ട്. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാന സർക്കാർ  വിദ്യാർത്ഥി-അധ്യാപക-തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.