നിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 12:24 PM  |  

Last Updated: 30th September 2021 12:24 PM  |   A+A-   |  

kerala_assembly_2

കേരള നിയമസഭ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം : കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണിത്. നിയമനിര്‍മ്മാണത്തിന് വേണ്ടിയാണ് പ്രത്യേക സമ്മേളനം ചേരുന്നത്. 

24 സിറ്റിങ്ങുകളില്‍ 19 എണ്ണം നിയമ നിര്‍മ്മാണത്തിനും നാലുദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചക്കായും മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലിനും അഞ്ചിനും ഏഴു വീതം ബില്ലുകളാണ് സഭ പരിഗണിക്കുക.

സമ്മേളനം നവംബര്‍ 12 ന് അവസാനിക്കും. സഭാസമ്മേളനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. സഭാ നടപടികള്‍ കടലാസ് രഹിതമാക്കുന്നതിന് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുടക്കം കുറിക്കുമെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.