വാഹന നികുതി : സമയപരിധി നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 08:50 AM  |  

Last Updated: 30th September 2021 08:50 AM  |   A+A-   |  

Vehicle tax

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം :സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ക്വാര്‍ട്ടറിലെയും ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെയും വാഹന നികുതികള്‍ അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 

ആദ്യ ക്വാര്‍ട്ടറിലെ (ഏപ്രില്‍-ജൂണ്‍) നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു. കോവിഡ് മഹാമാരി മൂലം വാഹന ഗതാഗത രംഗത്തുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴില്‍ രാഹിത്യവും  നിലനില്‍ക്കുന്നത് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചുവെന്ന് മന്ത്രി അറിയിച്ചു.  2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്.