അനധികൃത മദ്യവില്‍പന; യുവതി അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2022 10:07 PM |
Last Updated: 01st April 2022 10:07 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: അനധികൃത മദ്യവില്‍പന നടത്തിയ യുവതി അറസ്റ്റില്‍. വെസ്റ്റ് ഹില്‍ ശാന്തിനഗര്‍ കോളനി സ്വദേശി ജമീല യെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി വില്‍പനക്കായി വീട്ടില്‍ സൂക്ഷിച്ച 51 ബോട്ടില്‍ ബിയര്‍ പൊലീസ് പിടിച്ചെടുത്തു. അനധികൃത മദ്യവില്‍പന നടത്തുന്നതിന് ഒരു മാസത്തിനിടെ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് ജമീല. കോടതിയില്‍ ഹാജരാക്കിയ ജമീലയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വെള്ളയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സനീഷ്.യു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍. എം, ഷിജില.സി.പി, രതീഷ്.പി, സിംന ശ്രീനിലയം, എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്.
ഈ വാര്‍ത്ത വായിക്കാം