ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടം; ചുമട്ടുതൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 05:28 PM  |  

Last Updated: 02nd April 2022 05:28 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ചുമട്ടുതൊഴിലാളി മരിച്ചു. നരിക്കുത്തി സ്വദേശി മൊയ്ദീന്‍കുട്ടിയാണ് മരിച്ചത്. 

പാലക്കാട് നഗരത്തിലെ ഗ്ലാസ് വില്‍പ്പന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളികള്‍ ഇറക്കുന്നതിനിടെയാണ് അപകടം നടന്നത്. 

ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ ചില്ല് ചെരിഞ്ഞ് വീഴുകയായിരുന്നു. ഇതനിടയില്‍പ്പെട്ട മൊയ്ദീന്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.