ചാലക്കുടിയില്‍ വന്‍ സ്പിരിറ്റ് വേട്ട; 450 ലിറ്റര്‍ പിടികൂടി; ഒരാള്‍ പിടിയില്‍

കളമശ്ശേരിയില്‍ നിന്നും ചാലക്കുടിയിലേക്ക് കാറില്‍ കടത്തുകയായിരുന്നു സ്പിരിറ്റ്
പൊലീസ് സ്പിരിറ്റ് പിടികൂടിയപ്പോള്‍/ ടിവി ദൃശ്യം
പൊലീസ് സ്പിരിറ്റ് പിടികൂടിയപ്പോള്‍/ ടിവി ദൃശ്യം

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 450 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. അന്തിക്കാട് സ്വദേശി സുനിലിനെ ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തു. 

കളമശ്ശേരിയില്‍ നിന്നും ചാലക്കുടിയിലേക്ക് കാറില്‍ കടത്തുകയായിരുന്നു സ്പിരിറ്റ്. 14 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. 

മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ദേശീയപാത വഴി കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ പൊലീസ് ചെക്കിംഗ് ശക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com