സംസ്ഥാനത്ത് ഇന്ന് 331 പേര്‍ക്ക് കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 05:58 PM  |  

Last Updated: 02nd April 2022 05:58 PM  |   A+A-   |  

COVID UPDATES KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 331 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍കോട് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 472 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 60, കൊല്ലം 14, പത്തനംതിട്ട 12, ആലപ്പുഴ 16, കോട്ടയം 80, ഇടുക്കി 115, എറണാകുളം 65, തൃശൂര്‍ 52, പാലക്കാട് 3, മലപ്പുറം 18, കോഴിക്കോട് 1, വയനാട് 17, കണ്ണൂര്‍ 10, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2836 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.