മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെമുതല്‍ റംസാന്‍ വ്രതം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 09:19 PM  |  

Last Updated: 02nd April 2022 09:28 PM  |   A+A-   |  

ramadan

ഫയല്‍ ചിത്രം

 

മലപ്പുറം: കേരളത്തില്‍ നാളെമുതല്‍ റംസാന്‍ വ്രതാരംഭം. പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. 

ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലാണ് ആദ്യം മാസപ്പിറവി കണ്ടത്. പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതായി പാളയം ഇമാം സുഹൈബ് മൗലവി നേരത്തെ അറിയിച്ചിരുന്നു. ഉത്തേരന്ത്യയിലും നാളെമുതല്‍ വ്രതം ആരംഭിക്കും.