വീടിനുള്ളില്‍ 47കാരി കൊല്ലപ്പെട്ട നിലയില്‍; ഒപ്പം താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2022 08:21 PM |
Last Updated: 03rd April 2022 08:21 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: വീട്ടമ്മ കൊല്ലപ്പെട്ടനിലയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ അഞ്ചാം മൈല്‍ സ്വദേശിനി ജ്യോതി ആണ് കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. ഒപ്പം താമസിച്ചിരുന്ന വീരമണി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.