കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ബൈക്കില്‍ അഭ്യാസപ്രകടനം; ആറ് യുവാക്കള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2022 08:14 PM  |  

Last Updated: 03rd April 2022 08:14 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കുന്നംകുളം: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി വഴിതടഞ്ഞ ആറ് യുവാക്കളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്കും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കുന്നംകുളം അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്.

ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ബസിന്റെ വഴിതടഞ്ഞുകൊണ്ട് ബൈക്കില്‍ യുവാക്കളുടെ അഭ്യാസപ്രകടനം.കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് പെരുമ്പിലാവ് എത്തിയപ്പോഴായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. മൂന്ന് ബൈക്കിലായി ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ബസില്‍ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയെന്നും സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറഞ്ഞുവെന്നും യാത്രക്കാര്‍ പറഞ്ഞു. ബസിന് കടന്നുപോകാന്‍ കഴിയാത്ത തരത്തില്‍ മുന്നില്‍ ബൈക്കോടിക്കുകയും ചെയ്തു.

ഈ വാര്‍ത്തകൂടി വായിക്കാം
ടിപ്പറിന്റെ പിന്‍ഭാഗം താഴ്ത്താതെ ഓടിച്ചു; കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ലൈറ്റുകള്‍ക്ക് തകരാര്‍

80ലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. യുവാക്കളുടെ അതിരുവിട്ട പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വലിയ അപകടത്തിനിടയാക്കുന്ന രീതിയിലായിരുന്നു യുവാക്കളുടെ പ്രകടനമെന്ന് ബസ് ജീവനക്കാര്‍ പറയഞ്ഞു. രാത്രിതന്നെ കുന്നംകുളം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.