നടിയെ ആക്രമിച്ച കേസ്: നാലാം പ്രതിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ, സാക്ഷിയുടെ ഹർജിയിലും വിധി പറയും 

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് നൽകിയ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹർജിയിൽ വിജീഷ് ചൂണ്ടിക്കാട്ടി.  നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു. പൾസർ സുനിയും വിജീഷ് ഒഴികെ കേസിലെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. 

കേസിലെ സാക്ഷി സാഗർ വിൻസന്റ് പൊലീസ് പീഡനമാരോപിച്ച് നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനാണ് സാഗർ വിൻസന്റ്. കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് ഹർജി. അതേസമയം സാ​ഗറിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com