മലയാളത്തില്‍ സത്യവാചകം ചൊല്ലി സന്തോഷ് കുമാര്‍; രാജ്യസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2022 11:36 AM |
Last Updated: 04th April 2022 11:36 AM | A+A A- |

കേരളത്തില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
ന്യൂഡല്‍ഹി: പുതിയതായി തെരഞ്ഞെടുത്ത രാജ്യസഭ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.കേരളത്തില്‍ നിന്ന് സിപിഎം പ്രതിനിധി എ എ റഹീം, സിപിഐ അംഗം പി സന്തോഷ് കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി സന്തോഷ് കുമാര്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പത്ത് പ്രതിനിധികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബില്‍ അധികാരത്തിലെത്തിയ എഎപിയുടെ രാജ്യസഭ അംഗങ്ങളുടെ എണ്ണം വര്‍ധിച്ചു. അഞ്ചുപേര്‍ എഎപിയുടെ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. ഇന്ധന വിലവര്‍ധനവിന് എതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 മണിവരെ നിര്‍ത്തിവച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍
സമകാലികമലയാളം വാട്‌സ്ആപ്പ് ഗ്രൂപ്പ്