കർട്ടൻ വിൽക്കാൻ വീടുകളിൽ കയറിയിറങ്ങും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 08:05 AM  |  

Last Updated: 04th April 2022 08:05 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: വീടുകളിൽ കർട്ടൻ വിൽപനയ്ക്കെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. എ ഷാജി (48),  ജോഷി (36), നൗഫൽ (23) എന്നിവരാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. 

വാനിൽ കർട്ടനുമായി എത്തി വീടുകളിൽ കയറി വിൽക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. സിസിടിവി ദൃശ്യത്തിൽ നിന്നു വാഹനത്തിന്റെ നമ്പർ കണ്ടെത്തി വാൻ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികൾ ഒളിവിൽ പോയി. പ്രതികൾക്കു ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.