സ്വര്‍ണവിലയില്‍ മാറ്റമില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 09:58 AM |
Last Updated: 05th April 2022 09:58 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 38,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4780 രൂപയായി തുടരുന്നു.
ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില രണ്ട് തവണയാണ് കുറഞ്ഞത്. കഴിഞ്ഞമാസം ഒന്‍പതിന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 40,560 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് രണ്ടുതവണ വില താഴ്ന്നാണ് 38,240 രൂപ എന്ന നിലവാരത്തില്‍ എത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ദൃശ്യമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇന്ധന വില സര്‍വകാല റെക്കോഡില്‍; ഇന്നും കൂട്ടി; 16 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 10 രൂപയിലേറെ