സപ്ലൈകോ വിഷു,ഈസ്റ്റര്‍,റംസാന്‍ ഫെയറുകളള്‍ ഏപ്രില്‍ 11 മുതല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 06:06 PM |
Last Updated: 05th April 2022 06:08 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 11 മുതല്‍. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രില്‍ 11 മുതല്‍ മെയ് 3 വരെ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിന്റെ പേരില്‍ വിലക്കയറ്റം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും, സപ്ലൈകോ വില്പനശാലകളിലൂടെ ശബരി ഉത്പന്നങ്ങളും സബ്‌സിഡി, നോണ്‍ സബ്‌സിഡി സാധനങ്ങളും വിതരണം നടത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നഗരങ്ങളില്‍ വിഷു,ഈസ്റ്റര്‍,റംസാന്‍ ഫെയറുകളും ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ മാവേലി വില്പനശാലകളും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് ഈ സീസണിലെ നെല്ല് സംഭരണം കര്‍ഷകരില്‍ നിന്നും ഒരേക്കറില്‍നിന്നും സംഭരിക്കുന്ന നെല്ലിന്റെ പരമാവധി അളവ് 2200 എന്നത് 2500 കിലോ ആയി ഉയര്‍ത്തി സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിനൊപ്പം തമിഴ് നാട്ടില്‍ നിന്നും സംഭരിക്കുന്ന നെല്ല്കൂട്ടികലര്‍ത്താനുള്ള പരിശ്രമംസംസ്ഥാനത്തെ ചില ജില്ലകളില്‍ നടക്കുന്നത്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെശക്തമായ വിജിലന്‍സ് പരിശോധനയ്ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഈ വാര്‍ത്ത കൂടി വായിക്കാം
നവരാത്രി ആഘോഷത്തിനിടെ ഇറച്ചിക്കടകള്‍ അടച്ചിടണം; മദ്യം വില്‍ക്കരുത്; വിവാദ ഉത്തരവുമായി ഡല്‍ഹി നഗരസഭ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്