സ്ത്രീയുടെ ഫോട്ടോയും ഫോണ്‍ നമ്പറും ചേര്‍ത്ത് അസഭ്യ പോസ്റ്റര്‍ ഒട്ടിച്ചു; യുവാവ് അറസ്റ്റില്‍

എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തെ സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പൊന്നാനി: സമൂഹമാധ്യമങ്ങള്‍ വഴിയും പോസ്റ്റര്‍ പതിച്ചും സ്ത്രീയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശി തോട്ടുപുറത്ത് ടിഎസ് ശ്രീജിനെയാണ് (28) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം.

എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തെ സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍ നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സ്ത്രീയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി പോസ്റ്ററുകള്‍ പറിച്ചുകളയുകയും സമീപത്തെ യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു.

ഈ യുവാവില്‍നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ചുവപ്പ് നിറമുള്ള സ്‌കൂട്ടറിലെത്തിയ ഒരാള്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടെന്ന് പറഞ്ഞ യുവാവ് വാഹന നമ്പറിന്റെ സൂചനയും നല്‍കി. തുടര്‍ന്നാണ് അമേറ്റിക്കര സ്വദേശി ശ്രീജിനെ അറസ്റ്റ് ചെയ്തത്. മധ്യവയസ്‌കയായ സ്ത്രീയുടെ വീടിന് സമീപത്ത് ഇയാള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തടസ്സം നിന്നതിനാലാണ് പോസ്റ്റര്‍ ഒട്ടിച്ച് അപമാനിച്ചതെന്നും ഇയാളുടെ മൊബൈലില്‍നിന്ന് തന്നെയാണ് പോസ്റ്റര്‍ തയാറാക്കിയതെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com