ചരക്കു ലോറി സ്‌കൂട്ടറിലിടിച്ചു; തെറിച്ചുവീണ ഇരട്ട സഹോദരങ്ങള്‍ക്ക് മേല്‍ മറ്റൊരു ലോറി കയറി ഇറങ്ങി, ദാരുണാന്ത്യം
കഞ്ചിക്കോട്: ചരക്കു ലോറി സ്‌കൂട്ടറില്‍ ഇടിച്ച് തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ദേഹത്ത് മറ്റൊരു ലോറി കയറിയിറങ്ങി ദാരുണാന്ത്യം. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണില്‍ വീട്ടില്‍ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണ്‍ (35), ദീപു ജോണ്‍ ജോണ്‍ (35) എന്നിവര്‍ മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാത ചടയന്‍കാലായില്‍ കഞ്ചിക്കോട് ഐടിഐക്കു സമാപമായിരുന്നു അപകടം.
സോളര്‍ പ്ലാന്റ് സ്ഥാപിക്കുന്ന എന്‍ജിനീയര്‍മാരാണ് ഇരുവരും. ജോലി ആവശ്യത്തിന് കോയമ്പത്തൂരിലെത്തി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂട്ടര്‍ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ചു വീണു
പിന്നാലെയെത്തിയ, സിമന്റ് മിശ്രിതവുമായി പോയ മറ്റൊരു ലോറി ഇവരുടേ ദേഹത്തുകൂടി കയറി ഇറങ്ങി. ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടത്തെത്തുടര്‍ന്നു ദേശീയപാതയില്‍ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.ദീപക് മാത്യുവിന്റെ ഭാര്യ ജിന്‍സി. മകന്‍: ആരോണ്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക