അയല്‍വീട്ടുമുറ്റത്ത് നിന്നയാള്‍ ലോറി ദേഹത്ത് വീണ് മരിച്ചു; പുറത്തെടുത്തത് 3 ജെസിബികള്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 07:24 AM  |  

Last Updated: 07th April 2022 07:25 AM  |   A+A-   |  

lorry_24444

പ്രതീകാത്മക ചിത്രം


പടപ്പറമ്പ്: അയൽവാസിയുടെ വീട്ടുമുറ്റത്ത് നിന്നയാൾ നിയന്ത്രണം വിട്ടു വന്ന ലോറി ദേഹത്ത് വീണ്‌ മരിച്ചു. തണ്ണിമത്തൻ കയറ്റി വന്ന ലോറിയുടെ അടിയിൽപ്പെട്ട് തെക്കേപ്പാട്ട് ശ്രീധരൻ നായർ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ഓടെ തെക്കൻ പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം. 

തന്റെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള സമീപത്തെ വീടിന്റെ മുൻപിൽ നിൽക്കുകയായിരുന്നു ശ്രീധരൻ നായർ. ഈ സമയം ഇവിടെയുള്ള വളവിൽവെച്ച് ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലും തകർന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി ‌വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 

മൂന്ന് ജെസിബികൾ ഉപയോഗിച്ച് 20 മിനിറ്റോളം ശ്രമിച്ച്‌ ലോറി ഉയർത്തിയാണ്‌ ലോറിക്കടിയിൽപ്പെട്ട ശ്രീധരനെ പുറത്തെടുത്തത്. എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ലോറിഡ്രൈവർ തമിഴ്നാട് സ്വദേശി സന്താന വിനീഷിന്റെ (27) പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചകളില്‍ സൈക്കിളുകളില്‍ ജോലിക്കെത്തണം; സര്‍ക്കുലറുമായി ലക്ഷദ്വീപ് ഭരണകൂടം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ