മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും; 4 ആഴ്ച കൂടി സമയം ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 07:49 AM |
Last Updated: 07th April 2022 07:49 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: മീഡിയവൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ചോദ്യം ചെയ്ത ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. വിലക്കിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ കത്ത് നൽകിയിട്ടുണ്ട്.
നാലാഴ്ച കൂടി സമയം കൂട്ടിചോദിച്ച് കേന്ദ്ര സർക്കാർ ബുധനാഴ്ചയാണ് അപേക്ഷ സമർപ്പിച്ചത്. മാർച്ച് 30 വരെയായിരുന്നു മറുപടി നൽകാൻ കോടതി സമയം അനുവദിച്ചിരുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
ചാനൽ മാനേജ്മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരാണ് സംപ്രേഷണം വിലക്കിയതിനെതിരെ ഹർജി സമർപ്പിച്ചത്. ചാനലിന്റെ പ്രവർത്തനം വിലക്കിയ നടപടി മാർച്ച് പതിനഞ്ചിന് കോടതി സ്റ്റേ ചെയ്തിരുന്നു. കേസിൽ ഇന്ന് അന്തിമ വാദം കേൾക്കാനാരിക്കെയാണ് കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ