ബിഷപ്പ് ഹൗസിന് മുന്നില്‍ തമ്മില്‍ത്തല്ലി വിശ്വാസികള്‍; ഏകീകൃത കുര്‍ബാന നിര്‍ദ്ദേശം തള്ളി വൈദികര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 02:36 PM  |  

Last Updated: 08th April 2022 02:36 PM  |   A+A-   |  

bishop_house

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട വൈദികരുടെ വാര്‍ത്താസമ്മേളനത്തിനിടെ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കര്‍ദ്ദിനാള്‍ അനുകൂലികളും വിമത പക്ഷവും തമ്മിലാണ് ബിഷപ്പ് ഹൗസിനു മുന്നില്‍ സംഘര്‍ഷമുണ്ടായത്. വിശ്വാസികള്‍ തമ്മില്‍ കൈയാങ്കളി അരങ്ങേറി. കുര്‍ബാന ഏകീകരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് ഏറ്റുമുട്ടിയത്.

അതിനിടെ ഏകീകൃത കുര്‍ബാന സംബന്ധിച്ച സിനഡ് തീരുമാനം എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തള്ളി. ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന എന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് വൈദികര്‍ പറഞ്ഞു. 

ഇന്നലെ ഇറക്കിയ സിനഡ് സര്‍ക്കുലര്‍ കാനോന്‍ നിയമപ്രകാരം സാധുതയില്ലാത്തതാണെന്ന് വൈദികര്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ്പിനെ സമ്മര്‍ദ്ദം ചെലുത്തിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സിനഡില്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തിയതായി ആര്‍ച്ച് ബിഷപ്പും വ്യക്തമാക്കി. 

പുതിയ സര്‍ക്കുലര്‍ പള്ളികള്‍ വായിക്കില്ല. ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വൈദികര്‍ പ്രഖ്യാപിച്ചു. ആര്‍ച്ച് ബിഷപ്പിന്റെ സാന്നിധ്യത്തിലായിരുന്നു വൈദികരുടെ പ്രഖ്യാപനം.

ഈ വാർത്ത വായിക്കാം

എംഎൽഎ നൽകിയ ചെക്ക് മാറാനാകില്ലെന്ന് ബാങ്ക്; എന്തിന് പണം സ്വീകരിച്ചുവെന്ന് അജേഷിന്‍റെ കുടുംബം; നാടകീയ രം​ഗങ്ങൾക്കൊടുവിൽ തീർപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ