ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവിതാവസാനം വരെ തടവ്, പിഴയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 07:47 AM  |  

Last Updated: 08th April 2022 07:47 AM  |   A+A-   |  

court verdict

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവിതാവസാനം വരെ തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. ഓട്ടോ ഡ്രൈവറായ മണ്ണന്തല സ്വദേശി അനിയെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. 

തടവ് ശിക്ഷ കൂടാതെ പ്രതി 75,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു.  2012 നവംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയാണ് ഓട്ടോ ഡ്രൈവര്‍ കുട്ടിയെ പലതവണയായി പീഡിപ്പിച്ചത്. കുട്ടിയെ സ്‌കൂളില്‍ നിന്നു കൊണ്ടുവന്നിരുന്നത് പ്രതിയായ ഓട്ടോ ഡ്രൈവറാണ്.  

നിരവധി പ്രാവശ്യം കുട്ടിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. സ്‌കൂളില്‍ നിന്നും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. വീട്ടുകാര്‍ കുട്ടിയെ  ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധനയില്‍ കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവേറ്റതായി കണ്ടെത്തിയിരുന്നു

ഈ വാര്‍ത്ത കൂടി വായിക്കാം

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 44കാരന് ഇരട്ടജീവപര്യന്തവും പത്തുവര്‍ഷം കഠിനതടവും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ