കൊച്ചിയിൽ മാളിൽ വച്ച് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2022 09:29 PM |
Last Updated: 09th April 2022 09:29 PM | A+A A- |

ധനേഷ് ധനപാലൻ
കൊച്ചി: ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ച തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്. വിനോദ യാത്രയ്ക്കായാണ് വിദ്യാർത്ഥിനി കേരളത്തിലെത്തിയത്.
ഊട്ടിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയും സംഘവും കേരളത്തിലെ പലയിടത്തും സന്ദർശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് മാളിൽ എത്തിയത്. ഈ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ലുലുവിൽ എത്തിയിരുന്നു. ഈ തിരക്കിനിടയിലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്.
ശല്യം സഹിക്കാൻ വയ്യാതെ സ്ഥലത്തു നിന്നു മാറിപ്പോയെങ്കിലും പിന്തുടർന്നെത്തിയ പ്രതി വീണ്ടും ഉപദ്രവിച്ചതോടെ പെൺകുട്ടി ബഹളം വച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഇയാൾ കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
ഈ വാർത്ത വായിക്കാം
ശരീരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് 1.167 കിലോ; കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ