വാട്ടര്‍ മെട്രോ സര്‍വീസ് ജൂലൈ മുതല്‍; മിനിമം ചാര്‍ജ് 10 രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2022 12:02 PM |
Last Updated: 09th April 2022 12:04 PM | A+A A- |

ജർമ്മൻ സ്ഥാനപതിക്കൊപ്പം ബെഹ്റ വാട്ടർമെട്രോയിൽ യാത്ര ചെയ്യുന്നു/ വീഡിയോ ദൃശ്യം
കൊച്ചി: വാട്ടര്‍ മെട്രോ സര്‍വീസ് ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍. കുറഞ്ഞത് അഞ്ചു ബോട്ടുകള്‍ തയ്യാറായാല്‍ സര്‍വീസ് തുടങ്ങാനാകുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ബോട്ടുജെട്ടിയിലേക്കുള്ള യാത്രയ്ക്ക് 10 രൂപ മാത്രമേ നിരക്ക് ഉണ്ടാകുകയുള്ളൂ എന്നും ബെഹ്‌റ പറഞ്ഞു.
20 രൂപയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്നത് കണക്കിലെടുത്ത് നിരക്ക് കുറയ്ക്കുകയായിരുന്നു. നിലവില്‍ 100 പേര്‍ക്ക് കയറാവുന്ന ഒരു ബോട്ട് മാത്രമാണ് കൊച്ചി കപ്പല്‍ശാല കൈമാറിയിട്ടുള്ളത്. നാലു ബോട്ടുകള്‍ കൂടി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കുമെന്നും ബെഹ്‌റ പറഞ്ഞു.
ആകെ 23 ബോട്ടുകളാണ് ഉണ്ടാകുക. ബോട്ടില്‍ 50 സീറ്റുകളും സുരക്ഷാസന്നാഹങ്ങളുമുണ്ട്. 50 പേര്‍ക്ക് നിന്നുയാത്രചെയ്യാനും കഴിയും. വാട്ടര്‍ മെട്രോയ്ക്ക് ധനസഹായം നല്‍കുന്ന ജര്‍മ്മനിയുടെ ഇന്ത്യയിലെ സ്ഥാനപതി വോള്‍ട്ടര്‍ ജെ ലിന്റ്‌നറുമായി വൈറ്റില ഹബില്‍ നിന്നും കാക്കനാട്ടേക്ക് യാത്ര നടത്തുകയായിരുന്നു ബെഹ്‌റ.
തിരുവനന്തപുരത്തെ ജര്‍മന്‍ ഓണററി കോണ്‍സല്‍ ഡോ. സയ്ദ് ഇബ്രാഹിം, ഫിലിപ്പ് ആന്‍ഡ്രിയാസ് റെഷ്, വേണു രാജമണി എന്നിവരും ഒപ്പമുണ്ടായിരുന്നു. ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യുവാണ് വാട്ടര്‍ മെട്രോയുടെ ഫണ്ടിങ് ഏജന്‍സി.
ഈ വാര്‍ത്ത കൂടി വായിക്കാം
ബിനീഷിനെതിരെ ശക്തമായ തെളിവ്, ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ