ഓശാന ഞായര്‍ ശുശ്രൂഷയ്ക്കിടെ പള്ളിക്ക് മുന്നില്‍ ആക്രമണം; കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 05:37 PM  |  

Last Updated: 10th April 2022 05:37 PM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം


തിരുവല്ല: ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ തുകലശേരി സെന്റ് ജോസഫ് പള്ളിക്കുമുന്നില്‍ ഗുണ്ടാ ആക്രമണം. തിരുവല്ല നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജടക്കം നാലുപേര്‍ക്കു നേരെ അക്രമികള്‍ കുരുമുളകു സ്‌പ്രേ ഉപയോഗിച്ചു. ഇവര്‍ക്കു മുഖത്തു സാരമായ പരുക്കേറ്റു.

തുകലശേരി സെന്റ് ജോസഫ് പള്ളിക്കു മുന്നില്‍ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതതെന്ന് പൊലീസ് പറഞ്ഞു. ഫിലിപ്പ് ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്, ഡേവിഡ് ജോസഫ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓശാന ഞായര്‍ റാലിക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് സൂചന.

കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതിന് പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണം നടത്തിയത് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശു കവല സ്വദേശി കൊയിലാണ്ടി രാഹുല്‍ എന്നു വിളിക്കുന്ന രാഹുല്‍ ആണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം കാവ്യ നാളെ ഹാജരാകില്ല; ചോദ്യം ചെയ്യൽ ബുധനാഴ്ച ആലുവയിലെ വീട്ടിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ