ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; യുവാവ് അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2022 09:26 PM |
Last Updated: 10th April 2022 09:26 PM | A+A A- |

ഫയല്‍ ചിത്രം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഗുരുവായൂർ നെന്മിനിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ പുല്ലഴി കോഴിപറമ്പിൽ സജീവനെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് ശേഷം തിരുവനന്തപുരം പൊലീസ് കൺട്രോൾ സെല്ലിലേക്കാണ് ഫോൺ സന്ദേശമെത്തിയത്. പിന്നാലെ പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കു മാറ്റി. സന്ദേശം വ്യാജമെന്ന് കണ്ടെത്തിയതോടെ വിളിച്ച ആളുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മമ്മിയൂരിൽനിന്ന് പിടികൂടിയത്. കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ കേസുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
അടുത്ത മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴ; തിരുവനന്തപുരം മുതൽ തൃശൂർ വരെ മുന്നറിയിപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ