കണ്ണൂരിലേക്ക് പോയത് സുധാകരന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട്; ഇപ്പോഴും കോണ്‍ഗ്രസുകാരന്‍: കെ വി തോമസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 08:08 PM  |  

Last Updated: 10th April 2022 08:08 PM  |   A+A-   |  

thomas

കെ വി തോമസ്/ ഫയല്‍

 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തത് എന്ന് കെ വി തോമസ്.  തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും കെ വി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.

താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാവുന്നില്ല. കെ റെയിലിന് കൈപൊക്കിയ ആളല്ല ഞാന്‍. എന്നാല്‍ അന്ധമായി ഒന്നിനേയും എതിര്‍ക്കാന്‍ പാടില്ല. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.

അതേസമയം, സെമിനാറില്‍ പങ്കെടുത്തതില്‍ കെവി തോമസിനെതിരേ നടപടിയെടുക്കണമെന്ന് കെപിസിസി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച നോട്ടീസ് അയച്ച് കെ വി തോമസിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം  വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്; അറസ്റ്റിലായ കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ