അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്ന് പറഞ്ഞു; സുഹൃത്തിന്റെ കാറുമായി കടന്നു, ഒരുവര്‍ഷത്തിന് ശേഷം പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 09:06 PM  |  

Last Updated: 11th April 2022 09:06 PM  |   A+A-   |  

vishobh

അറസ്റ്റിലായ വിശോഭ്‌


ചാലക്കുടി: അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സുഹൃത്തിന്റെ കാറുമായി മുങ്ങിയയാളെ ഒരു വര്‍ഷത്തിന് ശേഷം കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മുരിയാട് പ്ലാവളപ്പില്‍ വിശോഭ്(36)ആണ് അറസ്റ്റിലായത്. 2021 ഏപ്രിലായിരുന്നു സംഭവം. 

മേലൂര്‍ കല്ലൂത്തി കടവത്ത് വീട്ടില്‍ റെജുകുമാറിന്റെ മാരുതി സിഫ്റ്റ് കാറുമായാണ് പ്രതി മുങ്ങിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതറിഞ്ഞ് പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
 

ഈ വാര്‍ത്തകൂടി വായിക്കാം ഓവര്‍ടേക്ക് ചെയ്തതില്‍ തര്‍ക്കം; കൊല്ലം പുത്തൂരില്‍ നടുറോഡില്‍ കൂട്ടത്തല്ല്, എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ