മൂന്നാംദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 10:28 AM  |  

Last Updated: 11th April 2022 10:28 AM  |   A+A-   |  

gold price IN KERALA

ഫയല്‍ ചിത്രം

 

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ സ്വര്‍ണവില. 38,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില നില്‍ക്കുന്നത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

യുക്രൈന്‍- റഷ്യ യുദ്ധം ഉള്‍പ്പെടെ ആഗോള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഓഹരിവിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

 ഈ വാര്‍ത്ത കൂടി വായിക്കാം

ഇപിഎഫ് അക്കൗണ്ടുമായി പാന്‍ ബന്ധിപ്പിച്ചോ?, ഇരട്ടി ടിഡിഎസ്; റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പ്രതിദിനം 200 രൂപ പിഴ, അറിയേണ്ടതെല്ലാം ​