പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2022 05:54 PM |
Last Updated: 11th April 2022 05:54 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. രോഗബാധിതരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നേരത്തെ, സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരും.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുന്ന നടപടിയും സര്‍ക്കാര്‍ അവസാനിപ്പിച്ചു. രണ്ടുവര്‍ഷം നീണ്ടുനിന്ന നിയന്ത്രണമാണ് പിന്‍വലിച്ചത്. മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരുമെന്ന് സര്‍ക്കാര്‍ ഉഇത്തരവില്‍ വ്യക്തമാക്കിയിരുന്നു.
രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും നൂറില്‍ താഴേക്ക് വന്നിട്ടില്ല. ഞായറാഴ്ച സംസ്ഥാനത്ത് 228 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍കോട് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഈ വാര്‍ത്തകൂടി വായിക്കാം ഓവര്‍ടേക്ക് ചെയ്തതില്‍ തര്‍ക്കം; കൊല്ലം പുത്തൂരില്‍ നടുറോഡില്‍ കൂട്ടത്തല്ല്, എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ