കെഎസ്ആര്‍ടിസി സ്റ്റാന്റിലെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു തലയില്‍ വീണു; യാത്രക്കാരന് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 07:48 PM  |  

Last Updated: 11th April 2022 07:48 PM  |   A+A-   |  

ksrtc alapuzha

 

ആലപ്പുഴ: കെഎസ്ആര്‍ടിസി സ്റ്റാന്റ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് യാത്രക്കാരന് പരിക്ക്. ഝാര്‍ഖണ്ഡ് സ്വദേശിയായ അനിലിനാണ് (31) തലയ്ക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

തിരുവല്ലയില്‍ ഹോട്ടല്‍ ജീവനക്കാരനായ അനില്‍കുമാര്‍ കൃഷ്ണപുരത്ത് സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം തൃശൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റില്‍ എത്തിയതായിരുന്നു. ബസുകളുടെ വിവരം തിരക്കാനായി അന്വേഷണ വിഭാഗത്തില്‍ എത്തിയപ്പോഴായിരുന്നു കെട്ടിടത്തിന്റെ മുകള്‍ ഭാഗം അടര്‍ന്ന് തലയിലേക്ക് വീണത്. സാരമായി പരിക്കേറ്റ ഇയാളെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അര നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന് താഴെ വിശ്വസിച്ച് നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് യാത്രക്കാരുടെ ആരോപണം. കോണ്‍ക്രീറ്റ് പാളികളായി അടര്‍ന്നുവീഴുന്നത് പതിവ് സംഭവമാണെന്നും യാത്രക്കാര്‍ പറയുന്നു. സ്ഥിരം യാത്രികര്‍ ഇത് മനസിലാക്കുന്നതിനാലാണ് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. ആദ്യമായി സ്റ്റാന്റില്‍ എത്തുന്നവര്‍ മിക്കപ്പോഴും അപകടത്തിന് ഇരയാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഈ വാര്‍ത്തകൂടി വായിക്കാം പിച്ചവയ്ക്കാൻ കൊതിച്ച് ഈ ഒന്നര വയസ്സുകാരി, മരുന്നിന് ചെലവ് 16 കോടി രൂപ; ഗൗരിയുടെ ചികിത്സക്ക് കൈകോർക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/JIawtkhnonfHdA8iLKCERa