'വിഷുക്കൈനീട്ടം'; ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 09:12 PM  |  

Last Updated: 12th April 2022 09:12 PM  |   A+A-   |  

gr_anil

മന്ത്രി ജി ആര്‍ അനില്‍ /ഫോട്ടോ: ഫെയ്സ്ബുക്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷന്‍ കടകളിലൂടെ ഭക്ഷ്യ ധാന്യങ്ങള്‍വിടുകളില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍. പദ്ധതിഉദ്ഘാടനം അമ്പൂരി പുരവിമല ആദിവാസിഊരില്‍ഏപ്രില്‍ 14ന്ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍നിര്‍വ്വഹിക്കും. 

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കം ഉത്സവദിനങ്ങള്‍അല്ലലില്ലാതെ സമൃദ്ധമായി ആഘോഷിക്കുവാന്‍ കഴിയണം എന്ന  ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സഞ്ചരിക്കുന്ന റേഷന്‍കടകള്‍എന്ന പദ്ധതിആഘോഷ നാളുകളില്‍ ആരംഭിച്ചിട്ടുള്ളത്. ഈപദ്ധതിയുടെ ഭാഗമായി അമ്പൂരി പഞ്ചായത്തിലെ പുരവിമല, തെന്‍മല, കണ്ണമാംമൂട് എന്നീ ആദിവാസി ഊരുകളിലെ 183 കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിച്ച് നല്‍കുന്നു.സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പിന്നോക്ക വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന റേഷന്‍കടകള്‍ വ്യാപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 233 രൂപ വിലയുള്ള മുളകിന് 75; അരി 25, പഞ്ചസാരയ്ക്ക് 22; കണ്‍സ്യൂമര്‍ ഫെഡ് വിപണിയില്‍ വന്‍ വിലക്കുറവ് 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ