സ്വിഫ്റ്റ് ബസിന്റെ കൊച്ചി-ബംഗളൂരു സര്‍വീസ് ഇന്നുമുതല്‍; രണ്ട് ട്രിപ്പുകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2022 08:02 AM |
Last Updated: 12th April 2022 08:02 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി : കെഎസ്ആര്‍ടിസിയുടെ പുതിയ സ്വിഫ്റ്റ് ബസിന്റെ കൊച്ചി-ബംഗളൂരു സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് രാത്രി എട്ടിനും ഒന്‍പതിനുമായിട്ടാണ് രണ്ട് ട്രിപ്പുകള്‍.
എ സി ബസില്‍ പുതപ്പും ലഘുഭക്ഷണവും കിട്ടും. 1,411 രൂപയാണ് നിരക്ക്. ബുക്കിങ്ങിന്: https://online.keralartc.com. സ്വിഫ്റ്റ് ബസ് സര്‍വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയ തിരുവനന്തപുരം- ബംഗളൂരു സ്വിഫ്റ്റ് ബസിന് കൊച്ചിയില്‍ വൈറ്റിലയിലാണ് സ്റ്റോപ്പ് ഉള്ളത്. എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് വൈറ്റിലയിലേക്ക് ഫീഡര്‍ ബസുകള്‍ ഉണ്ടാവും.
തിരുവനന്തപുരത്തുനിന്ന്-ബംഗളൂരുവിലേക്ക് മൂന്നു സര്‍വീസുകളാണ് ഇന്നലെ ആരംഭിച്ചത്. രാത്രി 9.46ന് വൈറ്റിലയിലെത്തുന്ന ആദ്യ ബസ് പിറ്റേന്ന് രാവിലെ 7.25ന് ബംഗളൂരുവിലെത്തും. 10.01ന് എത്തുന്ന ബസ് രാവിലെ 8.26നും 10.25 നുള്ള ബസ് രാവിലെ 8.50നും ബംഗളൂരുവിലെത്തും.
ഈ വാര്‍ത്ത കൂടി വായിക്കാം
മതില്‍ തകര്‍ത്ത് മുറ്റത്തെത്തി 'പടയപ്പ'; ഭയന്നു വിറച്ച് ദമ്പതികള്‍; ബന്ധികളായത് മൂന്നുമണിക്കൂർ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ